ബ്രാഹ്മണ മാര്‍ക്സിസം

ബ്രാഹ്മണ മാര്‍ക്സിസം

184 ₹190 (3% off)
+ ₹30 shipping fee* (Free shipping for orders above ₹500 within India)
CommonFolks
Author: S. K. Biswas
Publisher: Other Books
No. of pages: 268
Add to cart
QR Code

Other Specifications

Language: Malayalam
ISBN: 9789380081809
Published on: 2018
Book Format: Paperback
Category: Essay, Translation
Subject: Marxism, Dalitism

Description

രണ്ട് നൂറ്റാണ്ടു മുമ്പ് യൂറോപ്പിന്‍റെ സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ പിറവികൊണ്ട മാർക്‌സിസം അസമത്വത്തിനും ചൂഷണത്തിനുമെതിരെ മൗലികമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചുകൊണ്ടുതന്നെ സാമൂഹ്യ മാറ്റത്തിന്‍റെ ഒരു നൂതന ധാരയായി പൊതുവെ പരിഗണിക്കപ്പെടുകയുണ്ടായി. പിൽക്കാലത്ത് യൂറോപ്പിലും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലും വിപ്ലവാത്മക മാറ്റങ്ങൾക്ക് ഈ ആശയധാര നേതൃത്വം കൊടുക്കുകയും ചെയ്തു. ഇപ്പോഴും മാർക്‌സിസം സമൂഹ വിശകലനോപാധിയായി പരിഗണിക്കപ്പെടുന്നുണ്ട്. അക്കാദമിക രംഗത്ത് മാർക്‌സിസിയൻ ചരിത്രവിശകലന രീതി ഏറെ പ്രചാരത്തിലുമുണ്ട്. പക്ഷെ, നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ സൈദ്ധാന്തിക, പ്രായോഗിക തലങ്ങൾ രണ്ട് വ്യത്യസ്ത കോണുകളിലേക്ക് തെന്നിമാറിനിൽക്കുന്ന ആശയധാരയായാണ് ഇപ്പോൾ മാർക്‌സിസം അനുഭവവേദ്യമാവുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മാർക്‌സിയൻ സൈദ്ധാന്തിക പ്രായോഗിക തലങ്ങളുടെ പ്രയോഗവത്കരണത്തെ ഇന്ത്യൻ അവസ്ഥയിൽ വിമർശനാത്മകമായ ഒരു വായനക്ക് വിധേയമാക്കുകയാണ് എസ്.കെ. ബിശ്വാസ് ഈ പുസ്തകത്തിലൂടെ. യൂറോപ്പിന്‍റെയും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളുടേയും സാമൂഹികാവസ്ഥകളിൽ നിന്നും തികച്ചും വ്യതിരിക്തമായ ഒരു സമൂഹക്രമം ഇന്ത്യയിൽ നിലനിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. 'ജാതി' എന്ന സാമൂഹ്യ സ്ഥാപനം ഈ സവിശേഷ ഇന്ത്യൻ സാമൂഹ്യക്രമത്തിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ഇന്ത്യൻ മാർക്‌സിസ്റ്റുകൾ ജാതിയെ ഫ്യൂഡൽ കാലഘട്ടത്തിലെ ഉപരിഘടനയായാണ് (ടൗുലൃേെൃൗരൗേൃല) പരിഗണിച്ചത്. അടിത്തറ- ഉപരിഘടന എന്ന മാർക്‌സിയൻ 'മെറ്റഫറി'ന്റെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതത്തെ പൂർണമായി നിശ്ചയിച്ച് നിയന്ത്രിച്ചുപോന്ന ഒരു സമൂഹഘടനയെയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറകളേയും വെറും ഉപരിഘടനയായി മാത്രം ചരുക്കിക്കളയുന്ന വീക്ഷണമാണ് മുന്നോട്ട് വെക്കപ്പെട്ടത്. സാംസ്‌കാരിക ഉപാധികളിലൂടെ പുനർസൃഷ്ടിക്കപ്പെടുന്ന ജാതിയുടെ ഘടനയും ബോധരൂപങ്ങളും കേവലം സാമ്പത്തിക നിർണയവാദ'ത്തിനു (Superstructure) വിശദീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ത്യൻ മാർക്‌സിസ്റ്റുകൾക്ക് ഒരു 'യാന്ത്രിക' ഇന്ത്യൻ ഫ്യൂഡൽ തിസീസ്സിൽ നിന്ന് മുന്നോട്ട് പോവാൻ കഴിയാതെ സാമ്പത്തിക നിർണയവാദത്തിൽ കുടുങ്ങിക്കിടക്കുന്നു. അതുപോലെ ജാതിയാണോ വർഗമാണോ ഒരു ചൂഷണരൂപമെന്ന നിലയിൽ പ്രധാനം എന്ന പ്രശ്‌നം ഇന്ത്യൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികർക്ക് മുന്നിൽ ഒരു സമസ്യയാണ്. അതുകൊണ്ടുതന്നെ ജാതിയെ വിശകലനം ചെയ്യുവാൻ ഒരു രീതിശാസ്ത്രമോ വിശകലനോപാധിയോ വികസിപ്പിച്ചെടുക്കുവാൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികർക്കും സാമൂഹിക ശാസ്ത്രജ്ഞർക്കും കഴിയാതെ പോയി. ബിശ്വാസ് നിരീക്ഷിക്കുന്നതുപോലെ പ്രമുഖ ഇന്ത്യൻ മാർക്‌സിസ്റ്റ് ബുദ്ധിജീവികളും സൈദ്ധാന്തികരും ജാതീയമായി പീഡനം അനുഭവിക്കപ്പെട്ട സമുദായങ്ങളിൽ നിന്നും വന്നവരായിരുന്നില്ല. സ്വാഭാവികമായും ഒരു ഫ്യൂഡൽ കൊള്ളരുതായ്മ എന്നതിലപ്പുറത്ത് ഇന്ത്യൻ യാഥാർത്ഥ്യവുമായി ജാതി എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന് അന്വേഷിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. പ്രത്യയശാസ്ത്ര പിൻബലമുള്ള സംഘടനകളെയും പ്രസ്ഥാനങ്ങളെയും അപ്രമാദിത്വം കൽപിച്ച് അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നതിന് പകരം ജനപക്ഷത്തുനിന്ന് സമൂഹനന്മ ലക്ഷ്യമിട്ട് വിമർശനാത്മകമായി അവയെ വിശകലനം ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഈയർഥത്തിൽ ബിശ്വാസിന്റെ ഈ പുസ്തകം ചർച്ചകൾക്കും വിശകലനങ്ങൾക്കും കാരണമായിത്തീരുമെന്ന പ്രതീക്ഷിക്കുന്നു.

Follow us for offers & updates

Ratings & Comments

Add Rating & Comment


 

Be the first to rate this book.

Refer a Friend
Free Shipping *
For orders above ₹500
Easy Payments
Multiple payment options
Customer Support
Mon-Sat (10am-7pm)
CommonFolks © 2017 - 2023
Designed & Developed by Dynamisigns

Login to CommonFolks

Welcome back!


 

Don't have an account? Register

Forgot your password? Reset Password

Register with us

To manage & track your orders.

By clicking the "Register" button, you agree to the Terms & Conditions.


 

Already have an account? Login

Forgot your password? Reset Password

Reset your password

Get a new one.


 

Already have an account? Login

Don't have an account? Register

Bank Account Details

Loading...
Whatsapp